Tue, 12 Mar 2013 20:28:15 +0000
ഗണേഷ് പന്നിയത്ത്
ഫലസ്തീന്‍ ഒരു രാഷ്ട്രമല്ല
നിലവിളിയാണ്.
ഭൂമിയില്ലാത്തവന്റെ
അനാഥമാക്കപ്പെട്ട നിലവിളി.
ജോര്‍ദാന്‍ നദിയിലൂടെ
വെസ്റ്റ്ബാങ്കിലൂടെ
റാമല്ലയിലെ മുന്തിരിത്തോട്ടങ്ങളിലൂടെ
ഒലീവുമരങ്ങളെ തഴുകി
ചോരയുണങ്ങാത്ത നിലവിളി
ഭൂമിയിലാകെ പടരുന്നു.
ദൈവബോധങ്ങളകന്നുപോയ
ദേവതാരുമരങ്ങള്‍
നിലാവകന്നുപോയ സമതലങ്ങള്‍
പൂക്കാന്‍ മറന്നുപോയ ഈന്തപ്പനകള്‍
മേയാന്‍ മറന്ന ഒട്ടകക്കൂട്ടങ്ങള്‍
ഗോലാന്‍കുന്നുകളില്‍
വെടിയൊച്ച നിലയ്ക്കുന്നില്ല
സ്വപ്നങ്ങളില്‍ മയ്യിത്തിന്റെ മണവും.
വരുമൊരു കാലം
അതിര്‍ത്തികള്‍ നിരാകരിക്കപ്പെടുന്ന
വിമോചനകാലം.
അടരാടിയകന്നുപോയ ഓരോ ഫലസ്തീനിയും
അന്നു പുനര്‍ജനിക്കും
വിലാപങ്ങളകന്ന
വസന്തകാലത്തിന്റെ പൂവും പഴങ്ങളുമായി.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112145807819&
0 comments:
Post a Comment