സംഘപരിവാര ബോംബിന്റെ ചരിത്രം /വായന
ങീി, 1 അുൃ 2013 13:17:57 +0000
കെ. അശ്റഫ്
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി രാജ്യത്തു ടന്നുകൊണ്ടിരിക്കുന്ന, സംഘപരിവാരം ടത്തിയ ബോംബ് സ്ഫോടങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് സുഭാഷ് ഘട്ടാഡെയുടെ ഗോഡ്സേസ് ചില്‍ഡ്രന്‍: ഹിന്ദുത്വ ടെറര്‍ ഇന്‍ ഇന്ത്യ. ഈ പുസ്തകം പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ാം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞതാണ് (പത്രങ്ങള്‍ എന്നു പറയുമ്പോള്‍ സംഘപരിവാര ഡെസ്കുകളില്ലാത്ത പത്രങ്ങള്‍). ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതു പുലര്‍ത്തുന്ന രാഷ്ട്രീയ ഓര്‍മയാണ്, അതിലൂടെ ിര്‍മിക്കപ്പെടുന്ന രാഷ്ട്രീയജാഗ്രതയാണ്. ഓര്‍മ എന്നതൊരു രാഷ്ട്രീയപ്രശ്ം തന്നെയാണ്. കേരളത്തില്‍ത്തന്നെ മുസ്ലിം സംഘടകള്‍ ടത്തിയതെന്നു പ്രചരിപ്പിക്കപ്പെട്ട തിയേറ്റര്‍ കത്തിക്കല്‍, മിശ്രവിവാഹിതരെ വിരട്ടല്‍ തുടങ്ങിയവ ഇന്നും ഓര്‍ത്തെടുത്തു വിതരണം ചെയ്യുന്ന മതേതര മുസ്്ലിം ഏജന്‍സികളുണ്ട്. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഗരങ്ങള്‍ ചുട്ടുചാമ്പലാക്കുന്ന സംഘപരിവാര ബോംബിന്റെ ചരിത്രം മറക്കാന്‍ അസാധാരണ പാടവമാണ് മ്മുടെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഫെബ്രുവരി അവസാവാരത്തില്‍, ഹൈദരാബാദ് സ്ഫോടം മലയാളമാധ്യമങ്ങളടക്കം റിപോര്‍ട്ട് ചെയ്തതു വായിക്കുന്നവര്‍ മുസ്ലിമിക്കുെറിച്ച് ഓര്‍മകള്‍ വിതരണം ചെയ്യുന്ന രീതി ശരിക്കും കണ്ടറിഞ്ഞതാണ്. ഇങ്ങയുെള്ള സാഹചര്യത്തിലാണ് ഗോഡ്സെയുടെ മക്കള്‍ എന്ന പുസ്തകം പ്രസക്തമാവുന്നത്.
ഇന്ത്യയില്‍ എന്‍.ഡി.എ. ഭരണകാലത്ത് ഉദ്ഘാടം ചെയ്യപ്പെട്ട സംഘപരിവാര ബോംബുകള്‍ സവിശേഷമായ ക്രൈസിസ് മാജ്േമെന്റ് സിസ്റ്റമാണ്. 2001 ഡിസംബര്‍ 13് ടന്ന സ്ഫോടാക്രമണം പ്രസ്തുത സംഘപരിവാര അജണ്ടയുടെ ഒരു പരീക്ഷണമായിരുന്നു. അതിുശേഷം 2002 ജുവരിയില്‍ ഗുജറാത്തില്‍ അരങ്ങേറിയ ക്രൂരമായ വംശഹത്യ സംഘപരിവാരത്തിന്റെ മറ്റൊരു പരീക്ഷണമായിരുന്നു. മേല്‍പ്പറഞ്ഞ രണ്ടു പരീക്ഷണങ്ങളും പല കാരണങ്ങളാലും പിന്തുടരാന്‍ കഴിയാതെ വന്നപ്പോഴാണ് 'ഗരങ്ങളിലെ സ്ഫോടം' എന്ന ഒരു പരീക്ഷണം സംഘപരിവാരം ആവിഷ്കരിച്ചത്. പൊതുവേ കോമണ്‍സെന്‍സിന്റെ മൊത്തവിതരണക്കാരായ മാധ്യമങ്ങള്‍കൂടി ഇതില്‍ പങ്കു ചേര്‍ന്നതോടെ സംഘപരിവാരം ശരിക്കും ആഘോഷിച്ചു. അതോടെ വെടിക്കെട്ട് പൂര്‍വാധികം ഭംഗിയായി. എന്തിധികം പൊട്ടിയ ബോംബ് മുതല്‍ പൊട്ടാത്ത ബോംബ് വരെ മാധ്യമങ്ങള്‍ എടുത്തു ്യൂസ് അവറുകളില്‍ പൊട്ടിക്കാന്‍ തുടങ്ങി. ഒരു കഥ മാത്രം പറയാം. രാജ്യതലസ്ഥാത്തെ ആര്‍ക്കോ എറണാകുളത്തുിന്ന് ലെറ്റര്‍ ബോംബ് അയച്ചുവെന്നു കേട്ടപാതി, കേള്‍ക്കാത്ത പാതി ചര്‍ച്ചകള്‍ തുടങ്ങി. ഇതയച്ചത് ഒരു മുസ്്ലിമാണോ അല്ലയോ എന്നായിരുന്നു ികേഷ്കുമാര്‍ അന്നു ചോദിച്ചത്. ഏറെ കഴിഞ്ഞു ികേഷ് ഉപസംഹരിച്ചതിങ്ങ: "ഇതയച്ചത് ല്ല വടിവൊത്ത ഇംഗ്ളീഷിലാണ്. അതിാലിത് മുസ്ലിംകളായിരിക്കാന്‍ സാധ്യത കുറവാണ്.'' ഇങ്ങ 'ഇസ്ലാമികബോംബ്' ഇടതടവില്ലാതെ മുസ്ലിംകളുടെ മേല്‍ വച്ചുകെട്ടുമ്പോള്‍ ചാലുകളില്‍ മലര്‍ന്നിരുന്നു മുസ്ലിം മതേതരവാദികളും ഇടതുപക്ഷക്കാരുമൊക്കെ പെട്രോഡോളര്‍ ഫണ്ടമെന്റലിസത്തിന്റെ പ്രതിസന്ധിയെക്കുറിച്ചു മ്മോടു പറഞ്ഞുകൊണ്ടിരുന്നു.
ഇതിതിെരേ അന്നുതൊട്ടേ വ്യത്യസ്തമായി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു, വിാദ് കെ. ജോസ്, എ. റശീദുദ്ദീ പോലുള്ള ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍. എന്നാല്‍, അവരുടെ സംസാരങ്ങളൊന്നും ആരും ശ്രദ്ധിച്ചില്ല. എന്നാല്‍, ഇതേ ആളുകള്‍ കളം മാറ്റി ചവിട്ടിയത് 2010ല്‍ അസിമാന്ദ എന്ന ഹിന്ദുസന്ന്യാസിയുടെ കുമ്പസാരത്തോടെയാണ്. പശ്ചിമബംഗാളില്‍ ജിച്ച അസിമാന്ദ ആന്തമാിലും ഗുജറാത്തിലും സംഘപരിവാര ക്യാംപുകളില്‍ 'വെറുപ്പിന്റെ വ്യാപാരി' ആയി സേവമുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, അക്കാലത്ത് ഉറ്റചങ്ങാതിമാര്‍ ആയി ഉണ്ടായിരുന്നതു രേന്ദ്രമോഡി, ശിവരാജ് സിങ് ചൌഹാന്‍, മോഹന്‍ ഭാഗവത്, കെ.എസ്. സുദര്‍ശന്‍ എന്നിവരായിരുന്നു.
അസിമാന്ദയുടെ കുമ്പസാരം മൂന്നു പ്രധാ കാര്യങ്ങള്‍ വെളിപ്പെടുത്തി. ഒന്ന്, മലേഗാവ് (2008), അജ്മീര്‍(2007), സംജോത(2007), മക്കാമസ്ജിദ് (2007) സ്ഫോടങ്ങളില്‍ ആര്‍.എസ്.എസ്. പ്രചാരകന്മാര്‍ക്കു രിേട്ടു ബന്ധമുണ്ട്. രണ്ട്, ഈ സ്ഫോടങ്ങള്‍ ആസൂത്രണം ചെയ്തത് ആര്‍.എസ്.എസിന്റെ ദേശീയ എക്സിക്യൂട്ടീവായിരുന്ന ഇന്ദ്രേഷ്കുമാറാണ്. മൂന്ന്, ഇന്ദ്രേഷ്കുമാര്‍ ആണ് സ്ഫോടങ്ങള്‍ ടത്താന്‍ ആര്‍.എസ്.എസ്. പ്രചാരകന്മാരെ കണ്െടത്തിയത്.
സുഭാഷ് ഘട്ടാഡെ പറയുന്നത്, സ്വാമി അസിമാന്ദയുടെ വെളിപ്പെടുത്തല്‍ ലിബറല്‍ ഹിന്ദുത്വരുടെ പിന്തുണ ആര്‍.എസ്.എസിു ഷ്ടപ്പെടാന്‍ ഇടയാക്കിയെന്നാണ്. 2007ല്‍ തെഹല്‍ക ടത്തിയ സ്ട്രിങ് ഓപറേഷന്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ിരവധി തെളിവുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതൊരു 'ഒളികാമറപ്രയോഗ'മായതിാല്‍ വലിയ വിശ്വാസം ലിബറല്‍ ഹിന്ദുക്കള്‍ക്കിടയില്‍ സൃഷ്ടിച്ചില്ല. എന്നാല്‍, ഒരു മജിസ്ട്രേറ്റിു മുന്നില്‍ അസിമാന്ദ ടത്തിയ കുമ്പസാരം സംഘപരിവാരത്തിന്റെ ുണബോംബുകളേക്കാള്‍ ശക്തിയുള്ളതായിരുന്നു.
അസിമാന്ദയാണ് ഹിന്ദുത്വബോംബുണ്െടന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു വിശ്വാസം പകര്‍ന്നത്. ഇതിത്തുെടര്‍ന്ന് ആവേശം കയറിയ ഹെഡ്ലൈന്‍ ടുഡെ, മെയില്‍ ടുഡെ തുടങ്ങിയ പത്രങ്ങള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറപ്പെടുവിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കുന്ന ജാമിഅ മില്ലിയയിലെ ഒരു പരിപാടിയില്‍ ഇന്ദ്രേഷ്കുമാര്‍ സ്ഫോടം ടത്താന്‍ പദ്ധതിയിട്ടുവെന്നായിരുന്നു റിപോര്‍ട്ട്. ഇതോടെ ആയിരക്കണക്കിു സംഘപരിവാര പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രസ്തുത ചാല്‍ ഓഫിസുകള്‍ തല്ലിത്തകര്‍ത്തു (ഓര്‍ക്കുക: അന്നു രാത്രി ചാലുകള്‍ മാധ്യമസ്വാതന്ത്യ്രം, ആവിഷ്കാരസ്വാതന്ത്യ്രം തുടങ്ങിയ വാക്കുകള്‍ ഉച്ചരിക്കാതെയാണു വാര്‍ത്ത വായിച്ചത്). അതുവരെ പ്രവീണ്‍സ്വാമിക്കു പഠിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ ശരിക്കും 'പാഠം' പഠിച്ചു. ഹിന്ദുത്വബോംബി ിര്‍മിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതു മാധ്യമങ്ങളായിരുന്നുവെന്നാണ് സുഭാഷ് ഘട്ടാഡെ പറയുന്നത്. ഈയൊരു മാധ്യമസമീപം അടിയന്തരാവസ്ഥയുടേതിു സമാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അസിമാന്ദയിലൂടെ മാധ്യമങ്ങള്‍ ഹിന്ദുത്വബോംബിക്കുെറിച്ചു സംസാരിക്കാന്‍ തുടങ്ങിയെങ്കിലും അതിലും വലിയ ഒരു അട്ടിമറി അടങ്ങിയിട്ടുണ്ട്. അസിമാന്ദ എന്ന ഹിന്ദുത്വവാദി പറഞ്ഞാല്‍ വിശ്വസിക്കും, മുസ്ലിം പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന സമീപത്തില്‍ിന്ന് ഒട്ടും വിമുക്തമാവാന്‍ മാധ്യമങ്ങള്‍ക്കു സാധിച്ചില്ല. മാത്രമല്ല, മുസ്ലിമി സംശയത്തിന്റെ ിഴലില്‍ ിര്‍ത്തുന്ന, രാജ്യദ്രോഹിയാക്കി മാറ്റുന്ന വിശാലമായ വ്യവഹാരത്തില്‍ിന്നു മാധ്യമങ്ങള്‍ക്ക് ഒട്ടും പുറത്തുകടക്കാന്‍ സാധിച്ചില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സ്വയം സംസാരിക്കുന്ന, സ്വയം ിര്‍ണയിക്കുന്ന മുസ്ലിം എന്നത് ഇിയും സാധ്യമാവേണ്ട ഒരു രാഷ്ട്രീയമാണ്.
*****
സുഭാഷ് ഘട്ടാഡെയുടെ പുസ്തകം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തരീതികളെക്കുറിച്ചു ചില സുപ്രധാ ിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു. മുസ്ലിംവിരുദ്ധ പ്രചാരണം സംഘടിപ്പിക്കുന്ന, സായുധകലാപങ്ങള്‍ ടത്തുന്ന ഒരു ഗ്രൂപ്പായാണ് ആര്‍.എസ്.എസി പൊതുവേ പരിചയപ്പെടുത്താറുള്ളത്. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷം ആര്‍.എസ്.എസ്. ടത്തിയ ബോംബ് സ്ഫോടങ്ങള്‍ ജര്‍മിയിലെ ാസി ഭരണകൂടം ടത്തിയ സ്ഫോടങ്ങളുടെ അതേ തരംഗദൈര്‍ഘ്യത്തില്‍ വരുന്നതാണ്. ജര്‍മിയില്‍ തിരക്കേറിയ മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ ഒക്കെ ബോംബ് വയ്ക്കുന്ന ാസികള്‍ ഉത്തരവാദിത്തം ജൂതരുടെ തലയില്‍ കെട്ടിവയ്ക്കാാണു ശ്രമിച്ചത്. അതിു പില്‍ക്കാലത്ത് ഏറെ പ്രചാരംടിേയ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ മാധ്യമസഹായത്തോടെ ടപ്പാക്കുകയുണ്ടായി. ഇന്ത്യയിലെ മാധ്യമങ്ങളാണു സംഘപരിവാരബോംബി മുസ്ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഏറെ ശ്രമിച്ചത്. ദി ഹിന്ദു വിലെ പ്രവീണ്‍ സ്വാമി മുതല്‍ മാതൃഭൂമിയിലെ പ്രാദേശിക ലേഖകന്‍ വരെ ഇങ്ങയുെള്ള കുപ്രചാരണങ്ങളുടെ ഭാഗമായിരുന്നു.
സുഭാഷ് ഘട്ടാഡെയുടെ പുസ്തകത്ത്ി അവതാരിക എഴുതിയത് ശംസുല്‍ ഇസ്ലാമാണ്. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പഴയ രേഖകള്‍ പരിശോധിക്കുന്ന ശംസുല്‍ ഇസ്ലാം മുസ്ലിംകള്‍ക്കെതിരായ സായുധ/ വംശീയ ഉന്മൂലശ്രമങ്ങള്‍ മാത്രമല്ല, ആര്‍.എസ്.എസിന്റെ അജണ്ടയിലുള്ളതെന്നു പറയുന്നു. സൂക്ഷ്മമായ തലത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്ത രീതികളുമാണ് ആര്‍.എസ്.എസ്. മുസ്്ലിംകളുമായി ബന്ധപ്പെട്ടു ടപ്പാക്കുന്നത്.
1960കളില്‍ ആര്‍.എസ്.എസ്. ആവിഷ്കരിച്ച ഒരു മുസ്്ലിം എന്‍ഗേജ്മെന്റ് ഏറെ കൌതുകകരമാണ്. മുസ്്ലിംകളെക്കുറിച്ചു മസ്സിലാക്കാന്‍ അവര്‍ താമസിക്കുന്ന ഇടങ്ങളിലേക്കു വേഷംമാറി ചെല്ലണമെന്നാണ് അന്ന് ആര്‍.എസ്.എസ്. തീരുമാിച്ചത്. ഇന്ത്യയില്‍ എവിടെ സ്ഫോടം ടന്നാലും അതുവരെ അവിടെ ചുറ്റിക്കറങ്ങിയിരുന്ന 'ഇന്റലിജന്‍സ് മൌലാ'മാരെക്കുറിച്ച്, ഡല്‍ഹി സ്ഫോടവുമായി ബന്ധപ്പെട്ടു പിടിക്കപ്പെട്ട ഒരു 'ഇന്‍ഫോര്‍മര്‍'ആയ ഇര്‍ശാദ് അലി പ്രധാമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ശംസുല്‍ ഇസ്ലാം പറയുന്നത് ഇതേ ഇന്റലിജന്‍സ് മൌലാമാരുടെ ചരിത്രം തുടങ്ങുന്നത് 'ആര്‍.എസ്.എസ്. മൌലാ'മാരിലൂടെയാണെന്നാണ്.
*****
സുഭാഷ് ഘട്ടാഡെ ിരവധി ബോംബ് സ്ഫോടങ്ങളുടെ ചരിത്രവും വര്‍ത്തമാവും പറയുന്നുണ്ട്. കര്‍ണാടകയിലെ ഹുബ്ളി സ്ഫോടം എടുക്കുക. സ്ഫോടവുമായി ബന്ധപ്പെട്ടു മൂന്നു 'കൊടും ഭീകരരെ'യാണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു പത്രപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ദര്‍ശത്തിു വച്ചത്. റിയാസുദ്ദീന്‍ ഗൌസ്, മുഹമ്മദ് അബൂബക്കര്‍, മുഹമ്മദ് ആസിഫ് എന്നിവരാണവര്‍. സത്യത്തില്‍ ഈ മൂന്നു മുസ്ലിം ാമധാരികള്‍ ഒരു ചെറുകിട വാഹമോഷണത്തിലെ പ്രതികളാണ്. ദിവസം കഴിഞ്ഞു ചോദ്യംചെയ്യലിലൂടെ പോലിസ് പുറത്തുവിട്ടത് ഇവര്‍ രാജ്യത്താകമാം സ്ഫോടം ടത്താന്‍ പദ്ധതിയിട്ടവരാണെന്നാണ്. പോലിസ് പറഞ്ഞതുകേട്ട് ബാംഗ്ളൂരിലെ ഡസ്കിലിരുന്ന് അര്‍ബണ്‍ ജേണലിസ്റുകള്‍ കഥ മെയാന്‍ തുടങ്ങി (ഓര്‍ക്കുക: മംഗലാപുരത്തു ിന്നാരംഭിച്ച ലൌജിഹാദിന്റെ കേരള പര്‍വത്തിു ചങ്ങമ്പുഴയുടെ ഈരടികളോടെ 'കഥ' മെഞ്ഞതു ചെറുകഥ എഴുതുന്ന മാരമയിലെ കെ. രേഖയായിരുന്നു).
കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍ പേരു വെളിപ്പെടുത്താാവാത്ത ഉറവിടങ്ങളില്‍ിന്നു പുതിയ കണ്െടത്തലുകള്‍ വാഹമോഷ്ടാക്കളെക്കുറിച്ച് എഴുതിത്തുടങ്ങിയിരുന്നു. പതിവ് ഉള്ളടക്കങ്ങള്‍ മൂന്നായി ചുരുക്കാം. ഒന്ന്, ഉസാമാ ബിന്‍ ലാദിന്‍ മുതല്‍ സിമി വരെ. രണ്ട്, പാകിസ്താില്‍ിന്നുള്ള പുസ്തകങ്ങളും ജിഹാദി സി.ഡികളും. മൂന്ന്, ആര്‍.ഡി. എക്സ് മുതല്‍ വടിവാള്‍ വരെ.
ഹുബ്ളി സംഭവത്തെ മുന്‍ിര്‍ത്തി പിന്നെ തിരിഞ്ഞത് ബാംഗ്ളൂരിലെ മുസ്ലിംകളുടെ ഞ്ചെത്തേക്കായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഒരു തലക്കെട്ട് '്യൂ റ്റ്െവര്‍ക്ക് ഓഫ് ടെറര്‍ ടെച്ചീസ്' എന്നായിരുന്നു. റാഡിക്കല്‍ എന്‍ജിീയര്‍മാരുടെ ഹബ്ബായി ബാംഗ്ളൂര്‍ മാറിയെന്നായിരുന്നു ഈ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഇങ്ങയുെള്ള ചെറുകഥാകൃത്തുക്കളെ ഒതുക്കിയത് ല്ല കിടിലന്‍ വക്കീല്‍ ാട്ടീസുകളിലൂടെയായിരുന്നു. വാര്‍ത്ത കൊടുത്ത ടൈംസ് ഓഫ് ഇന്ത്യക്കെതിരേ വന്‍തുക ഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തതോടെയാണു ചെറുകഥാകൃത്തുക്കളുടെ ആത്മദാഹം ശമിച്ചത്.
*****
ഈ പുസ്തകം സംഘപരിവാരബോംബിന്റെ ചരിത്രത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കു വായിക്കാം. മാത്രമല്ല, കുറഞ്ഞ ഓര്‍മശക്തിയുള്ള മാധ്യമപ്രവര്‍ത്തകരും ഓരോ കോപ്പി വാങ്ങി സൂക്ഷിക്കുന്നതു ന്ന്. അച്ചടിമികവ്, ടൈപോഗ്രഫി, എഡിറ്റിങ് തുടങ്ങിയവയൊന്നും പരിഗണിക്കാതെതന്നെ വായിക്കേണ്ടിവരും. എന്തെല്ലാം പരിമിതികളുണ്െടങ്കിലും എളുപ്പം മറന്നുപോവുന്ന രാഷ്ട്രീയക്കെടുതികളെ ഓര്‍മിപ്പിക്കുന്ന ഒരപൂര്‍വ ഇടപെടലാണ് ഈ പുസ്തകം.
നിങ്ങളുടെ അഭിപ്രായം
മറ്റു വാര്‍ത്തകള്‍...(തേജസ് ദ്വൈവാരിക)
മുക്കു പിന്തുണയ്ക്കുക
ഗുജറാത്തും കേരളവും: ദൂരം കുറയുന്നു /ിലപാട്
ഒരു റെഡ്ഡ്യാര്‍ യുവതിയും മുഹമ്മദീയും (1915 - 2013)
ജമാലുദ്ദീന്‍ അഫ്ഗാി; അതിരുകളില്ലാത്ത ജീവിതം
മറവിക്കു കീഴടങ്ങാതെ ബീമാപ്പള്ളി
ധാര്‍മികത പ്രസരിപ്പിക്കാന്‍ കഴിയാത്ത ഭരണകൂടമാണു പ്രതി
മോഡിക്ക് തളപ്പും ഏണിയും പിന്നെയൊരു ചെത്തുകത്തിയും /വീക്ഷണം
ഗ്രാമത്തിന്റെ ിഷ്കളങ്കത
ജലയുദ്ധം /ാവല്‍
പ്രധാ വാക്കുകള്‍ (ടാഗുകള്‍)
0 comments:
Post a Comment