അട്ടപ്പാടിയിലെ ഊരുകളില്‍ അരങ്ങേറുന്നത് വംശഹത്യ

Saturday, 18 May 2013


ഒരു ജാധിപത്യസമൂഹത്ത്ി പരിചിതമല്ലാത്ത വാര്‍ത്തകളാണ് അട്ടപ്പാടിയില്‍ിന്നു കേള്‍ക്കുന്നത്. ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വംശീയ്യൂപക്ഷങ്ങളെ വെടിവച്ചുകൊല്ലാറുണ്ട്. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരേ അടുത്തകാലത്തു ടന്നത് ഇത്തരത്തിലൊരു വംശീയ കൂട്ടക്കൊലയായിരുന്നു. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കുരേെ ടക്കുന്ന അക്രമവും ആ ഗണത്തില്‍പ്പെടും. അട്ടപ്പാടിയില്‍ ടക്കുന്നതും കൂട്ടക്കൊലയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ടതില്ല. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളും ്യൂപക്ഷവുമായിത്തീര്‍ന്ന ആദിവാസികളെ പൂര്‍ണമായും തുടച്ചുീക്കുന്നതിുള്ള ആസൂത്രിതീക്കം ടക്കുന്നുണ്െടന്നു വേണം കരുതാന്‍. ആദിവാസികളെ കൊന്നൊടുക്കി മണ്ണിുമേല്‍ പിടിമുറുക്കാന്‍ മല്‍സരിക്കുകയാണ് മാഫിയകള്‍. ഈ സാഹചര്യത്തിലാണ് അട്ടപ്പാടിക്ക് എന്തു സംഭവിച്ചുവെന്ന് അ്വഷിക്കേണ്ടത്.

അട്ടപ്പാടിയില്‍ കുട്ടികളുടെ മരണത്തെക്കുറിച്ച്് അ്വഷിക്കുന്നവരെല്ലാം ആദ്യമെത്തുന്നത് കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയിലാണ്. ഇവിടെ മതിയായ സൌകര്യങ്ങളില്ലാത്തതിാലും പ്രവര്‍ത്തം കാര്യക്ഷമമല്ലാത്തതിാലുമാണ് കുട്ടികള്‍ മരിക്കുന്നതെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

അതേസമയം, ആദിവാസികളെ രക്ഷിക്കാന്‍ എന്തുചെയ്യാും തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. എത്ര രൂപ മുടക്കിയാലും ഇി ഒരു കുട്ടിയുടെയും ജീവന്‍ ഷ്ടപ്പെടാന്‍ അുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപം.

മന്ത്രിമാരും പ്രതിപക്ഷതോക്കളും അട്ടപ്പാടിയിലേക്കു തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതല്ലാതെ കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു പോഷകാഹാരം ലഭിക്കാത്തതിന്റെ പ്രശ്ം മാത്രമല്ലിത്. പണം മുടക്കാത്തതുകൊണ്ടല്ല ആദിവാസികള്‍ മാടുകളെപ്പോലെ ചത്തുവീഴുന്നത്. കേന്ദ്രസര്‍ക്കാര്‍ ല്‍കുന്ന ഫണ്െടങ്കിലും ആദിവാസികളുടെ വികസത്തിു ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കില്‍ പട്ടിണിമരണം സംഭവിക്കില്ലായിരുന്നുവെന്നതാണ് സത്യം.

ആദിവാസി കുട്ടികളുടെ മരണം വിവാദമാവുമെന്നു കണ്ടപ്പോള്‍ത്തന്നെ സര്‍ക്കാര്‍ സര്‍വേ ടത്തുമെന്നു പ്രഖ്യാപിച്ചു. സര്‍വേയെന്നാല്‍ പ്രമോട്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊരുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ തിരക്കുകയാണ്. വീട്ടില്‍ കണ്ടവരെയൊക്കെ മെഡിക്കല്‍ ക്യാംപിലെത്തിക്കാുമവര്‍ ശ്രമിച്ചു. 500 പേരെയാണ് ക്യാംപില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 850 പേരാണു പങ്കെടുക്കാത്തിെയത്. ഇവരില്‍ 95 ശതമാം പേരും വിവിധ രോഗങ്ങളുടെ പിടിയിലാണ്. ഹീമോഗ്ളോബിന്‍ ില 2.5 വരെയായി കുറഞ്ഞ സ്ത്രീകളുമുണ്ട്.

ആദിവാസികള്‍ക്കു കുറെ ഗുളിക കൊടുത്തതുകൊണ്ടു മാത്രമായില്ല. ഗുളിക ലഭിക്കാത്തുകൊണ്ടല്ല ആദിവാസികള്‍ മരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയേണ്ടതുണ്ട്. പട്ടിണിയാണു പ്രശ്ം. ഭക്ഷണത്തിുശേഷം ഗുളിക കഴിക്കണമെന്നാണ് ആദിവാസികളോടു ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണമില്ലാത്തതിാല്‍ അവര്‍ ഗുളിക കഴിക്കാറില്ല. കൊടുത്ത ഗുളികകള്‍ 95 ശതമാവും ആദിവാസി ഊരുകളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടാവും. 

ഗുളിക കഴിക്കണമെങ്കില്‍ ആദ്യം ഭക്ഷണം കഴിക്കണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതിു മാര്‍ഗം കണ്െടത്തി. കൊടികെട്ടിയ വാഹത്തിലെത്തി അവര്‍ അരിയും പയറും വിതരണം ചെയ്തു. എന്നാല്‍, കോളിയില്‍ എല്ലാവര്‍ക്കും അരിയും പയറും ലഭിച്ചില്ല. ലഭിച്ചവരും ലഭിക്കാത്തവരും തമ്മില്‍ ഊരില്‍ കശപിശ ആരംഭിക്കും മുമ്പേ തോക്കള്‍ മുങ്ങി. ിത്യപട്ടിണിയിലായ തങ്ങള്‍ക്ക് ഒരുദിവസത്തെ ആഹാരംകൊണ്ട് എന്തു പ്രയോജമെന്ന് ആദിവാസികള്‍ തന്നെ ചോദിക്കുന്നു.

കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ല്ല ിലയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാദിവസവും രോഗികളുണ്ടാവും. ആശുപത്രി തകരാറിലായാല്‍ ലാഭം ആംബുലന്‍സുകാര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമാണ്. രോഗികളെ മറ്റ് ആശുപത്രിയില്‍ എത്തിക്കുകയാണ് ഇവിടുത്തെ ജീവക്കാരുടെ പ്രധാ ജോലി. കെട്ടിടം ിര്‍മിക്കാന്‍ പണം മുടക്കിയത് ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോഗ്രാ(ഐ.ടി.ഡി.പി)മാണ്. ആശുപത്രി ആരോഗ്യവകുപ്പിു കൈമാറേണ്ട ആവശ്യമുണ്ടായിരുന്നില്ല.

കഴിഞ്ഞവര്‍ഷം (ഈ മാര്‍ച്ച് വരെ) 930 പ്രസവമാണ് ആദിവാസി സമൂഹത്തില്‍ ടന്നതെന്ന് അങ്കണവാടികളിലെ കണക്കുകള്‍ പറയുന്നു. ഇതില്‍ 30 (22 എണ്ണമെന്നാണ് കണക്ക്) എണ്ണം മാത്രമാണ് കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ ടന്നത്. ബാക്കിയെല്ലാം ബഥി, മണ്ണാര്‍ക്കാട്, കോയമ്പത്തൂര്‍, പാലക്കാട് ആശുപത്രികളിലായിരുന്നു. കുറേയെണ്ണം വീടുകളിലും ടന്നിട്ടുണ്ട്. പണമില്ലാത്തതിാല്‍ പ്രസവവേദ തുടങ്ങുമ്പോള്‍ വയറ്റാട്ടിയെ തേടിപ്പോവുന്ന ആദിവാസികള്‍ ഇന്നുമുണ്ട്. കഴിഞ്ഞവര്‍ഷം ഐ.ടി.ഡി.പി ആംബുലന്‍സ് ഓടിയത്ി പെട്രോളിുമാത്രം ല്‍കിയത് 40 ലക്ഷം രൂപയാണ്. ഇത്രയും തുക വരില്ല ആശുപത്രിയില്‍ ഒരു ഗൈക്കോളജിസ്റി ിയമിക്കാന്‍.

ആദിവാസികള്‍ പരിചയമില്ലാത്ത സ്ഥലത്തേക്കു ചികില്‍സയ്ക്കു പോവാന്‍ വിസമ്മതിക്കുന്നവരാണ്. പുറത്തേക്കു പോവാന്‍ ആഗ്രഹിക്കാത്തവര്‍ വീട്ടില്‍ത്തന്നെ പ്രസവിക്കുന്നു. പലപ്പോഴും കോട്ടത്തറയിലോ അഗളിയിലോ ആശുപത്രിയില്‍ എത്തിയാല്‍ പാലക്കാട്ടേക്കോ കോയമ്പത്തൂരിലേക്കോ പറഞ്ഞുവിടും. എഴുത്തും വായയും അറിയാത്തവര്‍ പുറത്തേക്കുപോവാന്‍ തയ്യാറല്ല. ാഷല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.ആര്‍.എച്ച്.എം) ഡയറക്ടര്‍ വന്നപ്പോള്‍ ആശുപത്രിയില്‍ ഗൈക്കോളജിസ്റ് ഉണ്ട്. ഡയറക്ടര്‍ പോയപ്പോള്‍ അവരും പോയി. മന്ത്രിമാര്‍ വന്നപ്പോഴും ഒരു ഗൈക്കോളജിസ്റി കൊണ്ടുവന്നു. മന്ത്രിമാര്‍ പോയതോടെ ഗൈക്കോളജിസ്റുമില്ല.

സര്‍വേ ടത്താന്‍ പോയ സംഘം ഇടപാതിയില്‍ വിളര്‍ച്ച ബാധിച്ച ഒരു ഗര്‍ഭിണിയെ കണ്ടു. കാല്‍ടയായി മാത്രം സഞ്ചരിക്കാവുന്ന വപ്രദേശം. മൂന്നുതവണ ഇവരെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. ാലാംതവണ സര്‍വേ സംഘത്തിലുണ്ടായിരുന്ന ചിലരുടെ ഇടപെടല്‍ വഴിയാണ് അഡ്മിറ്റ് ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രസവിച്ചു. കുട്ടി മരിച്ചു. രേത്തേ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ആദിവാസികള്‍ പറയുന്നു.



http://www.thejasnews.com/index.jsp?tp=det&det=yes&news_id=201303123181933446

0 comments:

Post a Comment